
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ 2025 അധ്യയനവര്‍ഷം തുടങ്ങാന്‍ അപേക്ഷിച്ച പുതിയ കോഴ്സുകള്‍ക്കും കോളേജുകള്‍ക്കും അനുമതി വൈകിയേക്കും. അഞ്ചു ജില്ലകളിലായി 155 പുതിയ കോഴ്സുകള്‍ക്കും രണ്ടു പുതിയ കോളേജുകള്‍ക്കും അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. നിലവില്‍ കോളേജുകള്‍ ഡിസ്ട്രിക്ട് ലെവല്‍ ഇന്സ്പെക്ഷന് കമ്മിറ്റി (ഡിഎല്ഐസി) പരിശോധിച്ച് നിരാക്ഷേപപത്ര(എന്‍ഒസി)ത്തിനായി സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്കുവെക്കുന്ന ഘട്ടത്തിലെത്തിയിട്ടേയുള്ളൂ. മേയ് 29-ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേ ഇവ അജന്‍ഡയായി വരൂ.
എന്നാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ അജന്‍ഡ പരിഗണിക്കാനുള്ള സാധ്യത കുറഞ്ഞു. പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍നിന്നുള്ള അപേക്ഷകള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേകാനുമതി നേടിയാല്‍ 29-ലെ സില്ഡിക്കേറ്റില് നിരാക്ഷേപപത്രം ലഭ്യമാകും. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് പ്രത്യേകാനുമതി വാങ്ങാനുള്ള നടപടി വേണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗം ടി.ജെ. മാര്ട്ടിന് വൈസ് ചാന്‍സലര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്.
2024 ഒക്ടോബര്‍ 31 പിഴയില്ലാതെയും ഡിസംബര്‍ 31 പിഴയോടെയും അപേക്ഷിക്കാനുള്ള അവസാന തീയതികളായിരുന്നു. ഈ അപേക്ഷകള്‍ കൃത്യസമയത്ത് ഡിഎല്ഐസികള്ക്ക് കോളേജ് ഡിവലപ്മെന്റ് കൗണ്‍സില്‍ (സിഡിസി) കൈമാറിയിരുന്നെങ്കില്‍ മാര്‍ച്ചോടെ പരിശോധനകള്‍ കഴിഞ്ഞേനെ. എന്നാല്‍ ഏപ്രിലോടെയാണ് കമ്മിറ്റികള്‍ക്ക് അപേക്ഷകള്‍ ലഭിച്ചത്.
സിന്‍ഡിക്കേറ്റില്‍നിന്ന് നിരാക്ഷേപപത്രം ലഭിച്ചാലേ കോളേജുകള്‍ക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിക്കൂ. ഇതിനുശേഷം സിന്‍ഡിക്കേറ്റോ വൈസ് ചാന്‍സലറോ അഫിലിയേഷന് കൊടുത്താലേ കോഴ്സുകള്‍ തുടങ്ങാനാകൂ.
കൂടുതലും നൂതന കോഴ്സുകള്‍
ബിഎസ്സി ആര്‍ട്ടിഫിഷ്യല്‍ എന്‍ജിനിയറിങ്, ബിഎസ്സി സൈബര്‍ ഫൊറന്‍സിക്, ബിസിഎ തുടങ്ങിയ നൂതന കോഴ്സുകള്‍ക്കാണ് മിക്ക കോളേജുകളും അപേക്ഷിച്ചിട്ടുള്ളത്. ന്യൂജന്‍ കോഴ്സുകള്‍ക്കായി വിദേശങ്ങളില്‍പ്പോയി പഠിക്കാന്‍ തയ്യാറാകുന്ന പുതുതലമുറയെ ഇവിടെ നിലനിര്‍ത്താന്‍ ഉന്നതവിദ്യാഭ്യാസരംഗം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴാണ് സര്‍വകലാശാലകളില്‍ പുതിയ കോഴ്സുകള്‍ക്കുള്ള അനുമതി ഇത്ര വൈകുന്നത്.
പുതിയ അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ രണ്ടിന് ക്ലാസുകള്‍ തുടങ്ങണം. നടപടിക്രമങ്ങള്‍ വൈകുന്നത് അക്കാദമിക് കലണ്ടറിനെയും ബാധിക്കും.
Content Highlights: approval of new courses at calicut university has been delayed
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group
https://mbi.page.link/mb-education

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter